Wednesday, February 4, 2009

- സ്നേഹം ഒരു സ്വപ്നം

നിശബ്ധതയിലും നിശീധിനിയിലും
നിലാ വെളിച്ചത്തിലും അരുണ കിരണത്തിലും
സുഖമുള്ള കാറ്റിലും മഴയുള്ള രാവിലും
സന്ധ്യ കാന്തിയിലും പ്രിയതമേ ഞാന്‍ നിന്നെ അറിയുന്നു.

മഴവെള്ള പാച്ചിലില്‍ ജലകണം പോലെ
നിന്‍ മുന്നില്‍ ഞാന്‍ ഒരു ശൂന്യനാണെങ്ങിലും,
എന്‍ സ്നേഹമറിയാത്ത എന്‍ തമ്പുരാട്ടി
എന്‍ മനക്കോട്ടയില്‍ എന്നോമാലാല്‍ നീ .

മോഹിക്കാന്‍ ഉഴറുന്ന മാനമല്ലയെങ്ങിലും
നീയാകും ജ്വാലകള്‍ തെളിക്കുന്നു മോഹങ്ങള്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച നിന്‍ മുഖം
മായാത്ത സ്വപ്നമായ് ഹൃദയത്തില്‍ നിറയുന്നു.

എന്തെല്ലാം നിനക്കിലും ഒന്നോന്നുമറിയാതെ
എന്നെന്നുമെന്നെ കാണുന്നു നിന്‍ മുഖം
എങ്ങിലും സ്നേഹമേ നീ എന്നുമെന്തിനു
എന്‍ കണ്ണില്‍ നിറയുന്ന ബാഷ്പമായ് മാറുന്നു .

9 comments:

  1. അക്ഷരങ്ങളുടെ ഈ ലോകത്തേക്ക് ഹ്യദയം നിറഞ്ഞ സ്വാഗതം. പലരും തലോടുകയും തല്ലുകയും ചെയ്യും. തളരാതെ മുന്നോട്ട് പോകുക. കൊള്ളാം കവിത നന്നായിട്ടുണ്ട്. ചെറുബാല്യം വിട്ടുമാറാത്ത ഒരു കൗമാരക്കാരനില്‍ നിന്നും ഇതിലധികം ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല. അങ്ങനെ ഒരു കവികൂടി പിറകുന്നു. പ്രണയവും വിരഹവും മാത്രമാക്കാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും കവിതയായ് ഒഴുകി സഹ്യദയനില്‍ കനകചിലങ്ക കിലുക്കട്ടെ.

    ReplyDelete
  2. അടിപൊളി മോനെ. കൊള്ളാം പോരട്ടെ കവിതകള്‍.

    മോഹിക്കാന്‍ ഉഴറുന്ന മനമല്ലയെങ്ങിലും
    നീയാകും ജ്വാലകള്‍ തെളിക്കുന്നു മോഹങ്ങള്‍

    സൂപ്പര്‍ വരികള്‍.

    ReplyDelete
  3. ബൂലോഗത്തേക്ക് സ്വാഗതം.. നല്ല കവിതകളും കഥകളുമായി വരിക.
    തുടക്കം തന്നെ നല്ലെയൊരു കവിതയുമായി വന്നതില്‍ ആശംസകള്‍.

    ReplyDelete
  4. ബൂലോകത്തിലേക്ക് സ്വാഗതം !

    “എങ്ങിലും സ്നേഹമേ നീ എന്നുമെന്തിനു
    എന്‍ കണ്ണില്‍ നിറയുന്ന ബാഷ്പമായ് മാറുന്നു ”

    കവിത നന്നായിരിക്കുന്നു ..സ്നേഹാശംസകളോടെ മാണിക്യം .

    ReplyDelete
  5. ഋഷികപൂറിന്റെ മകനും മലയാള കവിത എഴുതിത്തുടങ്ങിയോ..? ബൂലോകത്തിലേക്കു സ്വാഗതം.

    ReplyDelete
  6. having a good art with u. not only ur poem shows it can be make out from from ur face itself...........keep it up

    ReplyDelete
  7. its a nice poem. go ahead. the lines are so beautiful.

    ReplyDelete
  8. I fell for your works right from the day when one of your friends had send me one of your works... I am not a writer nor am I a person with a command over any language, but I love literature whether it is Malayalam or English. I just want to say one thing, "YOU ARE BLESSED". You are blessed with this wonderful talent of touching your reader's heart. Amazing work Shibin... keep up the good work and continue writing no matter whatever happens...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എനിക്ക് വിലപെട്ടതാണ്. കമന്റിടാന്‍ മറക്കേണ്ട