Tuesday, February 10, 2009

- വൈകുംനേരങ്ങള്‍

തികച്ചും ബാലിശമായ ഒരു ചോദ്യം നിങ്ങള്‍ ഇഷ്ടപ്പെടുന്നത് രവിലയോ അതോ വൈകും നേരമോ ?

ഉത്തരം പലര്‍ക്കൂം പലതാവാം , ചിലര്‍ ഊഷ്മലവും ഉന്മേഷദായകവും ആയ പ്രഭാതത്തെ സ്നേഹിക്കുന്നു എന്നാല്‍ ചിലര്‍ അലസത ഉളവാക്കുന്ന വൈകുംനേരങ്ങളെയും , ഇതിന്റെ ഒന്നും പ്രസക്തിയെ കുറിച്ച് ചിന്തിക്കാത്തവരും ഉണ്ടാകാം. പ്രഭാതത്തെ ഇഷ്ടപെടുന്നവര്‍ ബാല്യത്തെയും സായാഹ്നത്തെ ഇഷ്ടപ്പെടുന്നവര്‍ വാര്‍ധക്യതീയും ആണ് ഇഷ്ടപ്പെടുന്നതെന്നു പറയാറുണ്ട് . അതിന്റെ സത്യാവസ്ഥയെ കുറിച്ചു ഞാന്‍ ഏതായാലും ചിന്തിക്കുന്നില്ല, എനിക്കിഷ്ടം വൈകുംനേരങ്ങളാണ് .

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് എന്നും പ്രീയപ്പെട്ടത്‌ മനസ്സില്‍ ഓര്‍മ്മകളുടെ വസന്തം വിരിയിക്കുന്ന പള്ളിക്കുട മുറ്റമാണ് . രാവിലെ മുതലുള്ള ക്ലാസ്സുകളുടെ ബഹളങ്ങളും ഉച്ചയ്ക്കത്തെ ചമ്മന്തിച്ചൊറും പിന്നെ പൊരി വെയിലത്തുള്ള കളിയും അതുകഴിഞ്ഞ് തികച്ചും ആലസ്യത്തിന്റെ നടുവിലെ ഉച്ചക്കത്തെ ബോറന്‍ ക്ലാസ്സുമോകെ കഴിഞ്ഞാണ് നമ്മുടെ കഥാപാത്രമായ വൈകുംനേരം കടന്നു വരുന്നത് . കൂട്ട മണികള്‍ മുഴങ്ങുന്നതോടെ പിള്ളേര്‍ നാലുപാടും ചിതറി ഓടുകയായി , ആ കൂട്ടത്തില്‍ ഒരുവനായിരുന്നു ഞാനും . മിക്കവരും വീട്ടില്‍ എത്താനുള്ള തത്രപാടിലായിരിക്കും എന്നാല്‍ മങ്ങി തുടങ്ങുന്ന വെയിലും പള്ളിക്കുട മുറ്റത്തെ കിളിച്ചുണ്ടന്‍ മാവിനെ താഴുകിപോകുന്ന കാറ്റും പള്ളിക്കൂടത്തിന്റെ ചരിത്രത്തിനു സാക്ഷിയായ അരയാലിന്റെ ഇലകളുടെ കിലുകിലാ ശബ്ദവും , ഉച്ചയ്ക്കത്തെ കളിയുടെ ബാക്കിയെന്നോണം വിശാലമായ പള്ളിക്കൂട മയ്താനിയില്‍ അങ്ങിങ്ങായി കളിച്ചു രസിക്കുന്ന സഹാപാടികളെയും കാണുമ്പോള്‍ , ആഹ്ലാതത്തിനുപരി മനസ്സില്‍ എന്തോ ഒരു വികാരം അലയടിക്കുന്നടായി തോന്നിയിരുന്നു , അതെ ഞാന്‍ ആ വൈകുംനേരങ്ങളെ ഇഷ്ടപ്പെടുകയായിരുന്നു .

ഒരു പ്രണയം അത് മനസ്സില്‍ ഉണ്ടാക്കി തീര്‍ക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ് . അതുകൊണ്ടാകാം അവളെ കണ്ടത് മുതല്‍ , ഇഷ്ടപെട്ടത് മുതല്‍ വൈകുംനെരങ്ങളുടെ ഭംഗി വര്‍ധിച്ചതായി തോന്നിയത് . അവളെ കാത്തു നില്‍ക്കാറുള്ള വരാന്തകള്‍ , അവളെ കാണാനുള്ള ആകാംഷയെ നീക്കികൊണ്ട് അവള്‍ കടന്നു വരാറുള്ള പള്ളിക്കുടത്തിന്റെ കവാടങ്ങള്‍ , അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച കാതുകളില്‍ അവള്‍ ചൊല്ലാറുള്ള പ്രാര്‍ഥനാ ഗീതം കേള്‍പ്പിചു തന്ന ദ്രവിച്ച തൂണിലെ തുരുമ്പിച്ച മൈക്കുകള്‍ , ഇടവേളകളില്‍ അവള്‍ സമ്മാനിക്കുന്ന നിഷ്കളങ്കമായ പുഞ്ചിരിയിലെ ഒരു നൂറു കൗതുകങ്ങള്‍ ഒക്കെ എന്നെ വിട്ടകലുന്നത് വൈകുംനേരങ്ങളിലായിരുന്നു.

എല്ലാവരും പോയി കഴിയുമ്പോള്‍ ഒരു നല്ല ദിവസത്തിന്റെ സ്മരണയെ അയവിറക്കിക്കൊണ്ട് എന്നും എന്റെ കൂട്ടുകാരനായിരുന്ന ആ പഴഞ്ചന്‍ സൈക്കളും എടുത്തു വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങുമ്പോള്‍ ഒരു മൂക സാക്ഷിയായി എന്റെ ഒപ്പം വൈകുംനേരവും ഉണ്ടാകും . സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ചുവപ്പില്‍ തീര്‍ത്ത ചിത്രങ്ങള്‍ കോറിയിടുമ്പോള്‍ ആ അസ്തമയ സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ ഗ്രാമമാകെ അവാച്യമായ ഒരു സൗന്ദര്യം പകര്‍ന്നുകൊടുക്കും പോലെ പലപ്പോഴും തോന്നാറുണ്ട് . കൊയ്തൊഴിഞ്ഞ പാടങ്ങള്‍ക്കുമുകളിലുടെ പറന്നുപോകുന്ന പറവക്കുട്ടങ്ങളും , മരക്കൊമ്പുകളില്‍ ചേക്കേറുന്ന പക്ഷികളുടെ ആരവങ്ങളും , ദൂരെ അമ്പലമുറ്റത്തെ അരയാല്‍ കൊമ്പില്‍ മുഴങ്ങുന്ന റെക്കോര്‍ഡ് നാദവും വൈകുംനേരത്തെ അന്തരീക്ഷമാകെ ശബ്ദ മുഖരിതമാക്കിക്കൊണ്ടിരുന്നു. ഇളം കാറ്റില്‍ പ്രകൃതിയുടെ സായാഹ്ന്ന മനോഹരിതകള്‍ കണ്ടു സൈക്കിള്‍ ചവിട്ടുമ്പോള്‍ ചെയിനിന്റെ കിറു കിറാ ശബ്ദം ഒരു അരോചകമായി തോന്നാറേ ഇല്ല. അന്തി കച്ചവടത്തിന്റെ ബഹളങ്ങള്‍ കേള്‍ക്കുന്ന മീന്‍ ചന്തയും പിന്നിട്ടു സൈക്കള്‍ മുന്നോട്ടു പോയികൊണ്ടേയിരുന്നു . പാതകളില്‍ ഇരുട്ട് വീഴും മുന്‍പുതന്നെ തെരുവ് വിളക്കുകള്‍ കത്തിതുടങ്ങും , കൈത്തോടിനു മുകളിലൂടുള്ള കലിങ്ങും കടന്നു സൈക്കിള്‍ വീടിനരികെ എത്തുമ്പോഴേക്കും പകലിനെ വേര്‍പിരിയുന്ന നൊമ്പരവും പേറി വൈകുംനേരം വിടവാങ്ങി പോയിരിക്കും ..

7 comments:

 1. വൈകുംനേരങ്ങള്‍ പലപ്പോഴും വിടവാങ്ങലിന്റേതാണ് , സ്കൂളുകളിലും വിവിധ പ്രവര്‍ത്തന മേഖലകളിലും ഉള്ളവര്‍ സഹാപാടികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വിടവാങ്ങി താമസ സ്ഥലങ്ങളിലേക്ക് പോകുന്ന നേരം . ഒരു പകലിന്റെ അവസാന നിമിഷങ്ങള്‍ക്കുടിയായ വൈകുംനേരങ്ങളില്‍ പ്രകൃതി സായാഹ്ന മനോഹാരിതകളില്‍ ആറടി നില്‍ക്കുമ്പോള്‍ , വീട് പറ്റാനുള്ള വ്യഗ്രതയ്ക്ക് അപ്പുറം മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാകുന്നുവെങ്ങില്‍ അതിന് മുന്‍പില്‍ ഞാന്‍ ഈ ചെറു ലേഖനം സമര്‍പ്പിക്കുന്നു..

  ReplyDelete
 2. "ഒരു ദിവസത്തിന്റെ മുഴുവന്‍ നീളവും കടമയും
  ഓര്‍മിപ്പിക്കുന്ന പ്രഭാതത്തെക്കാള്‍
  വിടപറയുന്ന സൂര്യന്‍ എന്നും ഒരു ഗദ്ഗതം
  മനസ്സിലുണര്‍ത്ത്തുമെങ്കിലും സന്ധ്യേ
  നിന്നെയാണെനിക്കേറെ ഇഷ്ടം."
  'ഈ കനകചിലങ്കയുടെ തളം അതിലേറെയിഷ്ടം '

  ReplyDelete
 3. കടുത്തു കനകചിലങ്ക. കുട്ടിയങ്കിലും കുട്ടിത്തമില്ലാത്ത സാഹിത്യം. ഗ്രഹാതുരത അന്തര്‍ലീനമായ വാക്കുകള്‍ ഹ്യദയത്തിലാണ് തട്ടുന്നത്. ഈ കനകച്ചിലങ്കയുടെ താളം അനസ്യൂതം അനുവചക ഹ്യദയത്തിലേക്ക് ഒഴുകി ഇറങ്ങട്ടെ.

  ReplyDelete
 4. പൊയ്പോയ ഒരു നല്ലകാലത്തിന്റെ ഓര്‍മ്മകളെ മനോഹരമായ് സന്നിവേശിപ്പിച്ചിരിക്കുന്നു. വൈകി എങ്കിലും ഇവിടേക്ക് സുസ്വാഗതം. അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു.

  ReplyDelete
 5. good !!! i appreciate ........

  ReplyDelete
 6. Dear Blogger

  Happy onam to you. we are a group of students from cochin who are currently building a web

  portal on kerala. in which we wish to include a kerala blog roll with links to blogs

  maintained by malayali's or blogs on kerala.

  you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://letsgo4shibin.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the

  listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our

  site in your blog in the prescribed format and send us a reply to

  enchantingkerala.org@gmail.com and we'll add your blog immediatly.

  pls use the following format to link to us

  Kerala

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus

  ReplyDelete
 7. പക്ക്വതയാര്‍ന്ന നിന്‍റെ ചിന്തയും സ്നേഹവും കവിതയായി ഈ ബ്ലോഗില്‍ കുറിച്ചിടുമ്പോള്‍, വളരെ വൈകി എത്തുന്ന എന്‍റെ അഭിനന്ദനമാണിത്....സ്വീകരിച്ചാലും സുഹൃത്തേ !!!
  "അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച കാതുകളില്‍ അവള്‍ ചൊല്ലാറുള്ള പ്രാര്‍ത്ഥനാ ഗീതം കേള്‍പ്പിച്ചു തന്ന ദ്രവിച്ച തൂണിലെ തുരുമ്പിച്ച മൈക്കുകള്‍ " ഇതിലും മനോഹരമായി ആ സ്നേഹത്തെ കുറിച്ചു പറയാന്‍ വേറെ വാക്കുകളുണ്ടോ ?? പ്രാര്‍ത്ഥിക്കുന്നു...കാത്തിരിക്കുന്നു..നന്ദി !!

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എനിക്ക് വിലപെട്ടതാണ്. കമന്റിടാന്‍ മറക്കേണ്ട